
ചേർത്തല: അനശ്വരകവി വയലാർ രാമവർമ്മയുടെ ജന്മദിനം വയലാർ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ജന്മദിന സമ്മേളനം മാദ്ധ്യമ പ്രവർത്തകൻ വയലാർ അജയകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.പി.സുന്ദരേശൻ അദ്ധ്യക്ഷനായി. ജോസഫ് മാരാരിക്കുളം, ആർ.സബീഷ്,സാഹിത്യകാരൻ ടി.വി ഹരികുമാർ കണിച്ചുകുളങ്ങര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ സ്വാഗതവും സാബു വടേക്കരി നന്ദിയുംപറഞ്ഞു.