photo

ചേർത്തല: സംയോജിത കൃഷി കാമ്പയിൻ കമ്മ​റ്റിയുടേയും കെ.കെ.കുമാരൻ പാലിയേ​റ്റീവ് സൊസൈ​റ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കഞ്ഞിക്കുഴിയിൽ ആരംഭിച്ച വിഷുക്കാല പച്ചക്കറി വിപണിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവഹിച്ചു. പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് മുൻവശം 14 വരെ വിപണി പ്രവർത്തിക്കും.
പാലിയേ​റ്റീവ് ചെയർമാൻ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംയോജിത കൃഷി കാമ്പയിൻ കമ്മ​റ്റി ഏരിയാ കൺവീനർ അഡ്വ. എം.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശൻ, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ,കൃഷി ഓഫീസർ ജാനിഷ് റോസ് എന്നിവർ സംസാരിച്ചു. സുരേഷ് ആദ്യവിൽപ്പന ഏ​റ്റുവാങ്ങി. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ന്യായ വിലയ്ക്ക് ഇവിടെ വിൽക്കുവാനും കഴിയുമെന്ന് കാമ്പയിൻ കമ്മിറ്റിയുടെ ജില്ലാതല കൺവീനർ അഡ്വ. ജി.ഹരിശങ്കർ പറഞ്ഞു.