
ആലപ്പുഴ: നെൽപ്പാടത്ത് കൊയ്ത്തുമെഷീനുമായി വന്നയാൾ പോക്‌സോ കേസിൽ അറസ്റ്റിലായി. നെടുമുടി പൊലീസ് സ്റ്റേഷനതിർത്തിയിൽ നെല്ല് കൊയ്യുന്നതിനായി കൊയ്ത്തുമെഷീനുമായി വന്ന പാലക്കാട് കണ്ണാടി പഞ്ചായത്തിൽ പുത്തൻ വീട്ടിൽ ചന്ദ്രൻ (56) എട്ടു വയസുകാരനെ കൊയ്ത്തുമെഷീനിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് അറിസ്റ്റ്. കുറ്റകൃത്യത്തിനുശേഷം പാലക്കാടേക്കു പോയ പ്രതിയെ അമ്പലപ്പഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.ജി അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ , നെടുമുടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.വിനുകുമാർ, സബ് ഇൻസ്‌പെക്ടർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, സുധി.വി.പി, സി.പി.ഒമാരായ വിഷ്ണു ആനന്ദ്, അരുണകുമാർ, ഷിബു.ബി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.