
മുഹമ്മ: മുഹമ്മ പള്ളിക്കുന്ന് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തൃക്കാവടി മഹോത്സവം ഭക്തി സാന്ദ്രമായി.
മുഹമ്മ ആര്യക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തൃക്കാവടി ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും കലാരൂപങ്ങളും പൂക്കാവടിയും ചാരുതയേകി. ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി കാവടികൾ ഏറ്റുവാങ്ങി. അലങ്കാര ദീപാരാധനയിലും പാൽക്കഞ്ഞി സമർപ്പണത്തിലും ഭക്തിജനങ്ങളുടെ നിറ സാന്നിധ്യം ശ്രദ്ധേയമായി.