ambala

അമ്പലപ്പുഴ: കാക്കാഴം പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ രോഹിണി മഹോത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ആർ. സജിമോൻ അദ്ധ്യക്ഷനായി.ക്ഷേത്രം സെക്രട്ടറി റ്റി.എസ്. സജീവ്, വൈസ് പ്രസിഡന്റ് യു. ഷാജിമോൻ, ട്രഷറർ ആർ. രാജേഷ്, ജോ. സെക്രട്ടറി എ. ഉണ്ണി , മഹിളാസഭ പ്രസിഡന്റ് ജിജിലാൽ, സെക്രട്ടറി നിമ്മി രാജീവ്, ആർ. രാജീവൻ ,എസ്. സുജിത്ത്, കെ.ബോബൻ, ആർ. രജിത്ത്, ശ്യാം വത്സലൻ,എസ്. ഷിബുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.