ആലപ്പുഴ: നെല്ല് സംഭരിച്ചിട്ടും കർഷകന് പി.ആർ.എസ് തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 9.30ന് ആലപ്പുഴ എസ്.ബി.ഐ റീജിയണൽ ഓഫിസിന് മുന്നിൽ നെൽകർഷക സംരക്ഷണസമിതി സമരം നടത്തും. സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റെജീന അഷ്റഫ് അദ്ധ്യക്ഷത വഹിക്കും. ഫെബ്രുവരി 26ന് തുടങ്ങിയ വിളവെടുപ്പിലൂടെ സംസ്ഥാനത്ത് സപ്ലൈകോവഴി 690 കോടിയുടെ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് നെല്ല് സംഭരണവില വേഗത്തിൽ നൽകുന്നതിന് എസ്.ബി.ഐ, കാനറബാങ്ക് കൺസോർഷ്യവുമായി സപ്ലൈകോ കരാറുണ്ടാക്കിയെങ്കിലും തുക ഇനിയും ലഭിച്ചിട്ടില്ല. പണംകിട്ടാൻ പി.ആർ.എസുമായി ബാങ്കുകൾ കയറിയിറങ്ങുകയാണ്. കാനറബാങ്ക് അധികൃതർ പണം വായ്പയായി നൽകുന്നുണ്ട്. എന്നാൽ, എസ്.ബി.ഐയിൽ എത്തുന്ന കർഷക
രെ തുകർ വരാത്ത കാരണം പറഞ്ഞ് മടക്കി അയക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, കോ ഓർഡിനേറ്റർ ജോസ് കാവനാട്, വി.ആർ.സതീശൻ, ഇ.ആർ. രാധാകൃഷ്ണപിള്ള, ലാലിച്ചൻ പള്ളിവാതുക്കൽ, കാർത്തികേയൻ എന്നിവർ പങ്കെടുത്തു.