
അമ്പലപ്പുഴ: യു. ഡി .എഫ് പുന്നപ്ര കിഴക്ക് മണ്ഡലം ബൂത്ത് നമ്പർ 106 ന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ. എസ് .യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് കണ്ണൻ ചേക്കാത്ര അദ്ധ്യക്ഷനായി . യു.ഡി.എഫ് മണ്ഡലം ചെയർമാൻ നാസർ ബി. താജ്, കൺവീനർ ഹസൻ എം. പൈങ്ങാമഠം, പി. ഉദയകുമാർ,എൽ. ലതാകുമാരി, കെ.എച്ച്. അഹമ്മദ്, പി.എ. കുഞ്ഞുമോൻ, പി.എം.ഷിഹാബ് പോളക്കുളം,എ.അബ്ദുൽ ലത്തീഫ്, റ്റി. മധു, ജി.രാധാകൃഷ്ണൻ, കൃഷ്ണ പ്രസാദ് വാഴപ്പറമ്പിൽ, അബ്ദുൽ ഹാദി ഹസൻ, പുഷ്കരൻ വടവടിയിൽ എന്നിവർ പ്രസംഗിച്ചു.