ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് ദളിത് ഫ്രണ്ട് പിന്തുണ പ്രഖ്യാപിച്ചു. ഹരിപ്പാട് ചേർന്ന കൺവെൻഷനിലായിരുന്നു തീരുമാനം. വാർത്തസമ്മേളനത്തിൽ ജില്ലപ്രസിഡന്റ് രവീന്ദ്രൻ കൊച്ചുതറ, സംസ്ഥാന സെക്രട്ടറി കെ.ഒ.വർഗീസ്, മുരളീധരൻ, ചാൾസ്, അജീഷ് എന്നിവർ പങ്കെടുത്തു.