
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 'ബി.ജെ.പിക്ക് വോട്ടില്ല' എന്ന സന്ദേശമുയർത്തി ആം ആദ്മി പാർട്ടി ക്യാമ്പയിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. വൈകിട്ട് 3.30ന് ആലപ്പുഴ ജോസ് ആലുക്കാസ് ഗ്രൗണ്ടിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. പ്രക്ഷോഭത്തിൽ 'ഇന്ത്യ' മുന്നണിയുടെ നേതാക്കളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, ജില്ല പ്രസിഡന്റ് രമേശൻ പാണ്ടിശ്ശേരി, സെക്രട്ടറി ഷിനു ജോർജ് കരൂർ, പ്രമോദ് കുമാർ അച്യുതൻ, എ.എം.ഇക്ബാൽ, ഷാജഹാൻ, ശരൺദേവ് എന്നിവർ പങ്കെടുത്തു.