
ആലപ്പുഴ: ആലപ്പുഴയിലെ ഗൗഡ സാരസ്വത ബ്രാഹ്‌മണരുടെ തനത് ഭക്ഷ്യ രീതികളുടെ രുചിക്കൂട്ട് പരിചയപ്പെടുത്തുന്ന രുചിലയം ഭക്ഷ്യമേള നാളെ വൈകിട്ട് 3മുതൽ രാത്രി 9.30 വരെ എ.എൻ.പുരം നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തും. ഭക്ഷണം, കൊങ്കണി പാട്ടുകൾ, സാംസ്‌കാരിക പ്രദർശനം എന്നിവയ്ക്ക് പുറമേ വൈവിധ്യമാർന്ന ഉത്പന്ന പ്രദർശനവും വിപണനവും മേളയുടെ ഭാഗമായുണ്ടാവും. എ.എ.ടി.ടി.ഡി പ്രസിഡന്റ് രാജ് കുമാർ ഉദ്ഘാടനം നിർവഹിക്കും. ശ്രീകാന്ത് മല്ലൻ, പഴയ തിരുമല ദേവസ്വം പ്രസിഡന്റ് വി.ഗിരീഷ് പ്രഭു, പ്രൊഫ.ജി.നാഗേന്ദ്ര പ്രഭു, ഗ്രാമ മഹാജനയോഗം പ്രസിഡന്റ് ജയപ്രകാശ് മല്ലൻ എന്നിവർ സംസാരിക്കും.