s

ആലപ്പുഴ: ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്ര ദൃശ്യ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പ്രചാരണ പരസ്യങ്ങളിൽ അമ്പലം, പള്ളി, മോസ്‌ക്, ഗുരുദ്വാര തുടങ്ങിയ ആരാധനാലയങ്ങൾ, മതഗ്രന്ഥങ്ങൾ, മതചിഹ്നങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് മാതൃക പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു. നിലവിൽ മാതൃക പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയ നാല് കേസുകളിൽ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർ നടപടി സ്വീകരിച്ചിട്ടുണ്ട്.