k

ആലപ്പുഴ: മേടമാസപ്പുലരിക്ക് രണ്ടുദിവസം മാത്രം ശേഷിക്കേ കണിയൊരുക്കാനുള്ള കൃഷ്ണപ്രതിമങ്ങൾ വില്പനക്കായി വീഥികളിൽ നിറഞ്ഞു.

പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത കൃഷ്ണപ്രതിമകൾ ആഴ്ചകൾക്ക് മുമ്പേ വ്യാപാര സ്ഥാപനങ്ങളിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് കച്ചവടം ഉഷാറായത്.

180 മുതൽ 300രൂപ വരെ വില വരുന്നവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഓടിലും പിത്തളയിലും തീർത്ത വിഗ്രഹങ്ങൾക്ക് വലിയ വിലയായതിനാൽ ഭൂരിഭാഗം പേരും വിലക്കുറവും ഭംഗിയുമുള്ള പ്ലാസ്റ്റർ ഒഫ് പാരീസ് പ്രതിമകളെയാണ് ആശ്രയിക്കുന്നത്. വിഷുക്കാലത്ത് മികച്ച വിപണി ലഭിക്കുമെന്നതിനാൽ അന്യസംസ്ഥാനത്ത് നിന്നുള്ള കച്ചവടക്കാരും പ്രതിമകളുമായി എത്തിയിട്ടുണ്ട്. നീലനിറത്തിലുള്ള കൃഷ്ണനാണ് ആവശ്യക്കാർ കൂടുതൽ. രാധാസമേതനായ കൃഷ്ണൻ, ഓടക്കുഴൽ വായിക്കുന്ന കൃഷ്ണൻ, പശുക്കിടാവിനെ ചാരിനിൽക്കുന്ന കൃഷ്ണൻ തുടങ്ങി പല ഭാവങ്ങളിലുള്ള പ്രതിമകളുണ്ട്.

കൊന്നയും റെഡിമെയ്ഡ്

കണിക്കൊന്നയില്ലാതൊരു കണിയൊരുക്കാൻ മലയാളിക്കാവില്ല. ആവശ്യത്തിന് കണിക്കൊന്ന കിട്ടാനില്ലാത്ത സാഹചര്യം കണക്കിലെടുത്ത് പ്ലാസ്റ്റിക് കൊന്നപ്പൂവും കാലേകൂട്ടി വിപണിയിലെത്തിയിട്ടുണ്ട്. ഒരു കുല പ്ളാസ്റ്റിക് പൂവിന് 45രൂപയാണ് വില. സൂക്ഷിച്ചുവച്ചാൽ വരും വർഷങ്ങളിലും ഉപയോഗിക്കാമെന്നതാണ് നേട്

കൃഷ്ണന്റെ പ്രതിമകൾക്കും കൊന്നപ്പൂക്കൾക്കും വലിയ ഡിമാൻഡാണ്. ദിവസം നൂറുകണക്കിന് പ്രതിമകൾ വിറ്റഴിയുന്നുണ്ട്

- വ്യാപാരികൾ, മുല്ലയ്ക്കൽ