looll

മുഹമ്മ : ഉത്സവത്തിരക്കിനിടെ കളഞ്ഞുകിട്ടിയ രണ്ടുപവൻ സ്വർണം ദേവസ്വത്തിൽ ഏൽപ്പിച്ച മുഹമ്മ കുറവൻ പറമ്പിൽ ഷാജിയുടെ മകൾ സനൂഷയെ മണ്ണഞ്ചേരി പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവസ്വം അനുമോദിച്ചു. കവുങ്കൽ അമ്മയെ സ്തുതിച്ചു കൊണ്ടുള്ള സുപ്രഭാത കീർത്തനവും ചടങ്ങിൽ പ്രകാശനം ചെയ്തു.

ദേവസ്വം സെക്രട്ടറി സി.പി ശിവപ്രസാദാണ് 162 വരികൾ വരുന്ന സുപ്രഭാത കീർത്തനം രചിച്ചത്. ഡോ.വി.ആർ ഉണ്ണികൃഷ്ണനാണ് സംഗീതം നൽകിയത്. ഗാനഭൂഷണം അദ്വൈത സുനിൽകുമാറാണ് ആലാപനം.

ക്ഷേത്ര നടപ്പന്തലിൽ നടന്ന പ്രകാശന ചടങ്ങിൽ ക്ഷേത്രയോഗം പ്രസിഡന്റ് വി.സി വിശ്വമോഹൻ, മാനേജർ കെ.പി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് സി.ഡി ഏറ്റുവാങ്ങി.