ഹരിപ്പാട്: നാവോത്ഥാന നായകൻ ശ്രീവാഗ്ഭടാനന്ദ ഗുരുവിന്റെ 139-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രാർത്ഥനാഞ്ജലി എന്ന പുസ്തകത്തിൽ നിന്നുള്ള പ്രാർത്ഥനകളുടെ ആലാപന മത്സരം നടത്തും. 21ന് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കാട്ടിൽ മാർക്കറ്റിലെ ആത്മവിദ്യാ സംഘം ഗവ.എൽ.പി സ്‌കൂളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 19ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. 10 വയസിനു താഴെയുള്ളവർ, 10നും 20നും ഇടയിലുള്ളവർ, 25നും 60നും ഇടയിലുള്ളവർ, 60ന് മുകളിലുള്ളവർ എന്നീ നാല് ഗ്രൂപ്പുകളിലാണ് മത്സരം. വിജയികൾക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും 28ന് നടക്കുന്ന ജന്മദിനാഘോഷ സമ്മേളനത്തിൽ വിതരണം ചെയ്യും. രജിസ്ട്രേഷന് :8078192901(സ്വാഗത സംഘം കൺവീനർ ഡി.രഘു) .