ആലപ്പുഴ: ഐ.എൻ.ടി.യു.സി നേതാവും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കളീക്കൽ സത്യൻ കൊലപാതകത്തിലെ സി.പി.എം നേതൃത്വത്തിന്റെ ഗൂഢാലോചനയും, യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവാനും സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ആവശ്യപ്പെട്ടു. കൊലപാതകത്തിലെ പ്രതികളെ കോടതി വിട്ടയച്ചതിന് പിന്നിൽ യഥാർത്ഥ പ്രതികളെ ഒഴിവാക്കി നടത്തിയ കേസ് അന്വേഷണമായിരുന്നെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും കെ.പി.ശ്രീകുമാർ പറഞ്ഞു.