ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളുടെ പരിധി ലംഘിക്കാതെയുള്ള പ്രചാരണം ഉറപ്പുവരുത്താൻ എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളും ശ്രദ്ധിക്കണമെന്ന് രാഷ്ടീയ കക്ഷി പ്രതിനിധികളുടെ യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള നിരീക്ഷകർ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് ചെലവുകൾ കമ്മീഷന്റെ പരിധിക്കുള്ളിൽ നിൽക്കുന്നുവെന്ന് ഉറപ്പാക്കണം.
ആലപ്പുഴ മണ്ഡലം പൊതു നിരീക്ഷകൻ പ്രജേഷ് കുമാർ റാണ, മാവേലിക്കര മണ്ഡലം പൊതു നിരീക്ഷകൻ നാരായണ സിംഗ്, പൊലീസ് നിരീക്ഷകൻ അനന്ത്ശങ്കർ തക്ക്വാലെ,ആലപ്പുഴ, മാവേലിക്കര മണ്ഡലം ചെലവ് നിരീക്ഷകരായ എം.ഡി.വിജയകുമാർ, യോഗേന്ദ്ര.ടി.വാക്കറെ, ജില്ല കളക്ടർ അലക്സ് വർഗീസ്, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, മാവേലിക്കര റിട്ടേണിംഗ് ഓഫീസർ വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജി.എസ്.രാധേഷ് തുടങ്ങിയവർ പങ്കെടുത്തു.