ചേർത്തല:കളവംകോടം കുട്ടത്തിവീട് കുടുംബക്ഷേത്രത്തിലെ പുന പ്രതിഷ്ഠയും ചു​റ്റമ്പല സമർപ്പണവും 12 മുതൽ 28വരെ നടക്കും.തന്ത്റി വളമംഗലം ഉണ്ണികൃഷ്ണന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.സുബ്രഹ്മണ്യ സ്വാമി,യക്ഷിയമ്മ,ഉപദേവതാ പ്രതിഷ്ഠകളാണ് നടത്തുന്നത്.
ഭക്തജനങ്ങളുടെയും കുടുംബാഗങ്ങളുടെയും സഹകരണത്തിൽ പരമ്പരാഗതമായ രീതിയിൽ പൂർത്തിയാക്കിയ ചു​റ്റമ്പല സമർപ്പണത്തിനും പുന പ്രതിഷ്ഠക്കുമായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് കെ.പി.ഭാസി,സെക്രട്ടറി ലാലി സരസ്വതി,ജനറൽ കൺവീനർ പ്രമോദ് ചൂഴാ​റ്റ് നികർത്തിൽ,ചെയർമാൻ എ.പി.സന്തോഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെ രാത്രി 6.45ന് ഗീത പ്രിയൻ പുളിച്ചിറ ദീപംതെളിക്കും.13ന് വൈകിട്ട് ആത്മീയ പ്രഭാഷണം. 14ന് വൈകിട്ട് 7ന് കഥാപ്രസംഗം.15ന് 12.02ന് താഴികകുട പ്രതിഷ്ഠ,വൈകിട്ട് 7ന് ആത്മീയ പ്രഭാഷണം.16ന് രാവിലെ 7ന് നാമാർച്ചന.17ന് വൈകിട്ട് 7.30ന് വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരവും.തുടർന്ന് തിരുവാതിര.
18ന് പ്രതിഷ്ഠാദിനം.രാവിലെ 9ന് ശിവ ഗിരി മഠം സ്വാമി ശിവസ്വരൂപാനന്ദയെ പൂർണകുംഭം നൽകി സ്വീകരിക്കും.10.55നും 12.03നും മദ്ധ്യേ സുബ്രഹ്മണ്യ സ്വാമി പ്രതിഷ്ഠയും തുടർന്ന് യക്ഷിയമ്മ,ഉപദേവതാ പ്രതിഷ്ഠകളും.21വരെ പ്രതിഷ്ഠാ പൂജകൾ 21 മുതൽ 25വരെ ഗന്ധർവ്വൻ തുള്ളലും സർപ്പംതുള്ളലും.