ചേർത്തല:ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ചേർത്തല സെൻട്രൽ ഏകദിന പ്രസംഗ പരിശീലന നേതൃത്വ വികസന പരിപാടിയൊരുക്കുന്നു.13ന് രാവിലെ 9.30 മുതൽ വൈകിട്ട് 5വരെ ചേർത്തല ടൗൺ റോട്ടറി ഹാളിലാണ് പരിശീലന പരിപാടി.
കഴിവും കാര്യ പ്രാപ്തിയുമുളള യുവജനങ്ങളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തിലാണ് പദ്ധതിയെന്ന് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ചേർത്തല സെൻട്രൽ പ്രസിഡന്റ് ഐസക്ക് വർഗീസ്,വൈസ് പ്രസിഡന്റ് ജോസി തോമസ്,സെക്രട്ടറി അഡ്വ.ജോസ് കിളിയന്തറ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡപ്യൂട്ടി ഡയറക്ടർ വിനോജ് ശ്രീധർ പരിശീലനത്തിന് നേതൃത്വം നൽകും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. രാവിലെ 9.30ന് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ മേഖലാ പ്രസിഡന്റ് അഷറഫ് ഷെരീഫ് ഉദ്‌ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഡോ.ഷെബിൻഷാ മുഖ്യപ്രഭാഷണം നടത്തും.ഫോൺ: 9995055055,8547041158.