കായംകുളം: രാജ്യദ്രോഹ, തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ബി ജെ പി കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കായംകുളം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഹമാസ് ഭീകരരുടെ വേഷവിധാനങ്ങൾ ധരിച്ച് നഗരത്തിൽ പ്രകടനം നടത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മാർച്ച് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.