മാന്നാർ: മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ടം സ്വീകരണ പര്യടന പരിപാടിക്ക് , നാളെ രാവിലെ 8.30ന് മാന്നാർ വളളക്കാലി ജംഗ്ഷനിൽ തുടക്കമാകും. ഡോ.മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും. മാന്നാർ അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തും. മാന്നാർ, ചെന്നിത്തല, ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിൽ നടക്കുന്ന പര്യടനം വൈകിട്ട് 7.30ന് പേരിശ്ശേരി കോളനിയിൽ സമാപിക്കും.