a

മാവേലിക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുംഭഭരണി കാഴ്ചകൾ എന്ന ഫോട്ടോഗ്രഫി മത്സരത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം ചെട്ടികുളങ്ങര ക്ഷേത്രാങ്കണത്തിൽ നടന്നു. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി.ഹരികൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് യു.ആർ.മനു, സെക്രട്ടറി ഹേമദാസ് ഡോൺ, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ചിത്രമാലിക, ഗിരീഷ് ഓറഞ്ച്, ഷൈജ തമ്പി, ശശിധരൻ ഗീത്, ടെനിബി ജോർജ്ജ്, ആർ.ദാസ് എന്നിവർ നേതൃത്വം നൽകി. മത്സരത്തിനായി സംസ്ഥാനത്ത് ഉടനീളമുള്ള നിരവധി ഫോട്ടോഗ്രാഫർമാർ ചിത്രീകരിച്ച നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുംഭ ഭരണിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉൾക്കൊണ്ട ചിത്രങ്ങളായിരുന്നു പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നത്.