tur

തുറവൂർ : സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ എഴുപുന്ന തെക്ക് കരുമാഞ്ചേരി എബിൻ ജോസ് ( ഷാലി,38) ആണ് മരിച്ചത്. തുറവൂർ - കുമ്പളങ്ങി റോഡിൽ വല്ലേത്തോട് പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ചേർത്തല -എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന മണികണ്ഠൻ എന്ന് പേരുള്ള സ്വകാര്യ ബസാണ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ എബിൻ ജോസ് സംഭവസ്ഥലത്തു മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: വിജിമോൾ. മക്കൾ: റിബിൻ, അന്ന. കുത്തിയതോട് പൊലീസ് കേസെടുത്തു.