ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 19ാം വാർഡിലെ മരുത്തോർവട്ടത്ത്
തെരുവുനായശല്യം രൂക്ഷം. നായകൾ പെറ്റുപെരുകുന്നത് പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയാണ്. മതിലകം, മരുത്തോർവട്ടം റോഡ് നായക്കൂട്ടത്തിന്റെ വിഹാര കേന്ദ്രമായിമാറിയിട്ടുണ്ട്. റോഡിലൂടെ കുട്ടികൾ അടക്കമുള്ളവർക്ക് തനിയെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വളർത്തു മൃഗങ്ങളെയും ഇവ കുട്ടം ചേർന്ന് ആക്രമിക്കുന്നുണ്ട്. നായ ശല്യം കാരണം അവധിക്കാലമായിട്ടും കുട്ടികളെ കളിക്കാനും മറ്റുമായി പുറത്തു വിടാൻ മാതാപിതാക്കൾ ഭയപ്പെടുകയാണ്. തണ്ണീർമുക്കം പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.