ambala

അമ്പലപ്പുഴ: കർഷക സംഘം വണ്ടാനം മേഖല കമ്മിറ്റിക്കു കീഴിലെ മണിരത്നം ഗ്രൂപ്പ് കൃഷി ചെയ്ത കണിവെള്ളരി വിളവെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വെട്ടിക്കരി പാടശേഖരത്തിന് പടിഞ്ഞാറെ പുറം ബണ്ടിലെ ഒരേക്കർ സ്ഥലത്താണ് വെള്ളരി കൃഷിയിറക്കിയത്. ഇതോടെപ്പം വാഴ, മറ്റ് പച്ചക്കറികളുടെയും കൃഷിയുണ്ട്. എച്ച് .സലാം എം.എൽ.എ കണിവെള്ളരി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.രജിമോൻ, ജില്ലാ കമ്മിറ്റിയംഗം വി.ധ്യാന സുതൻ, ഗ്രൂപ്പ് സെക്രട്ടറി ഡി.സതീശൻ, പ്രസിഡന്റ് സുഗുണൻ, പഞ്ചായത്തംഗം കുഞ്ഞുമോൾ സജീവ്, സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റിയംഗം ചെല്ലമ്മ പ്രഭാകരൻ, കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി എ.അജയകുമാർ എന്നിവർ പങ്കെടുത്തു.