ssda

അരൂക്കുറ്റി : വേമ്പനാട് കായലിലെ മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യം, കരയിലെത്തിച്ച് ഹരിത കർമ്മസേനക്ക് കൈമാറുന്ന അരൂക്കുറ്റി പഞ്ചായത്തിൽ ഒമ്പതാം വാർഡ് പുതുവൽ നികർത്ത് അനിതാലയത്തിൽ എൻ.കെ.പുരുഷനെ ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ ആദരിച്ചു. കായലിൽ നിന്ന് മത്സ്യത്തേക്കാൾ കൂടുതൽ ഇപ്പോൾ കിട്ടുന്നത് പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണെന്ന് പുരുഷൻ പറയുന്നു. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോ-ഓഡിനേറ്റർ പി.എം.സുബൈർ, അംബേദ്ക്കർ വായനശാല സെക്രട്ടറി രഞ്ജിത്ത് പി.ആർ, അനൂപ്.പി, മുഹമ്മദ് റസിൻ സുബൈർ, അമൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.