
ചേർത്തല:പറയകാട് നാലുകുളങ്ങര മഹാദേവീക്ഷേത്രത്തിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് 15ന് തുടക്കമാകും. പുതിയക്ഷേത്രത്തിന്റെ കല്ലിടൽകർമ്മം 15ന് രാവിലെ 9നും 9.30നും മദ്ധ്യേ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ നിർവഹിക്കും.ഭക്തജന സഹകരണത്തിൽ അഞ്ചുകോടി ചെലവു പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ദേവസ്വവും ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റിയും ഏറ്റെടുത്തിരിക്കുന്നത്.അത്തിമറ്റം മംഗലത്ത് മന പ്രദീപ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന അഷ്ടമംഗല ദേവ പ്രശ്നം വിധിപ്രകാരമാണ് പുനർനിർമ്മാണം.
രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് പുനർ നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.ഡി.ലക്കി,ദേവസ്വം പ്രസിഡന്റ് തിരുമലവാസുദേവൻ,ഫൈനാൻസി കമ്മിറ്റി ചെയർമാൻ മധുസൂദനൻ കണ്ടത്തിൽ,ദേവസ്വം സെക്രട്ടറി എൻ.പി പ്രകാശൻ എന്നിവർ പറഞ്ഞു.ഭിത്തി പൂർണ്ണമായും കൃഷ്ണശിലയിൽ തീർത്ത് മേൽക്കൂര ചെമ്പ് പാകി തേക്കിൻ തടിയിൽ ധ്വജവുമുൾപ്പെടെയാണ് പുതിയക്ഷേത്രം രൂപകല്പന ചെയ്തിട്ടുള്ളത്.