ചാരുംമൂട്: ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് ഇന്ന് കൊടിയേറും. 23 ന് വർണ്ണാഭമായ കെട്ടുകാഴ്ചയോടെ സമാപിക്കും. ഇന്ന് രാവിലെ 8 ന് ഭാഗവത പാരായണം, രാത്രി 7.15 ന് നടക്കുന്ന കൊടിയേറ്റിന് ക്ഷേത്ര തന്ത്രി വൈക്കം നാഗമ്പൂഴിമന ഹരി ഗോവിന്ദൻ നമ്പൂതിരി മുഖ്യകാർമ്മികത്വവും മേൽശാന്തി വി.യു.ബിനുനമ്പൂതിരി സഹകാർമ്മികത്വവും വഹിക്കും. 7.30 ന് തിരുവാതിര. 14 ന് രാത്രി 7ന് തിരുവാതിര. 16 ന് വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര. 17 ന് രാത്രി 8 ന് നാടകം .18 ന് രാത്രി 8 ന് നാടകം . 19 ന് രാത്രി 7 ന് നൃത്താർച്ചന .20 ന് രാത്രി 7 .30 ന് തിരുവാതിര. 21 ന് രാവിലെ 9 ന് ഉത്സവബലി, 10.30 ന് ഉത്സവബലി ദർശനം,വൈകിട്ട് 3.30 ന് തിരുവാഭരണ ഘോഷയാത്ര. രാത്രി 8 ന് പള്ളിവേട്ട. 22 ന് വൈകിട്ട് 5.30 ന് ആറാട്ട്, 6.30 ന് ആറാട്ടു വരവ്, രാത്രി 7 ന് കൊടിയിറക്ക്, രാത്രി 8 ന് നാടൻ പാട്ട്. 23 ന് രാവിലെ 7ന് തിരുവാഭരണച്ചാർത്തും തെക്കേത്തളത്തിൽ വല്യച്ഛന് പൂജയും . വൈകിട്ട് 3.30 ന് കെട്ടുത്സവം, 6.30 ന് വേലകളി,​ രാത്രി 8.30 ന് എതിരേൽപ്പ്.