ph

കായംകുളം: ഖാദർ കമ്മിറ്റി ശുപാർശ പ്രകാരം ഹയർ സെക്കൻഡറി ലയനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ മൂല്യനിർണയ കേന്ദ്രമായ, കായംകുളം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. എ.എച്ച്.എസ്.ടി.എ ജില്ലാ ജനറൽ സെക്രട്ടറി ഡോ.വർഗീസ് പോത്തൻ ഉദ്ഘാടനം ചെയ്തു. എച്ച്.എസ്.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സുനിൽ കുമാർ ഡി.അദ്ധ്യക്ഷത വഹിച്ചു. ബി. രാധാകൃഷ്ണൻ, കെ.എച്ച്.എസ്.ടി.യു ഭാരവാഹികളായ എൻ.ഷഹീർ, മുഹമ്മദ് ഫൈസൽ, എഫ്.എച്ച്. എസ്. ടി. എ ഭാരവാഹികളായ എസ്. മഹേഷ്, ഡോ. അർച്ചനാ ദേവി,എസ്. റംലത്ത്, ദീപാ കൃഷ്ണൻ, ഗീതാ കുമാരി, ജോസഫ് സാമുവൽ, വാണി ചന്ദ്രൻ, ശ്രീരാജ്, വിധു സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.