കായംകുളം: എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷുമഹോത്സവവും മൂന്നാമത് കളഭാഭിഷേകവും 14 ന് നടക്കും. വിഷുദിനത്തിൽ രാവിലെ 5 മുതൽ ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിൽ മഹാവിഷുക്കണി ദർശനവും വിഷുകൈനീട്ടവും.ശ്രീകൃഷ്ണഭക്തജന സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് കളഭാഭിഷേകത്തോടനുബന്ധിച്ച് രാവിലെ 6 മുതൽ സംഗീതാർച്ചന,പഞ്ചാരിമേളം,കലശപൂജ തുടർന്ന് ക്ഷേത്രതന്ത്രി താഴ്മൺ മഠം കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകം.11 ന് കളഭാഭിഷേക ദർശനം,ഉച്ചയ്ക്ക് 11.30 ന് കളഭസദ്യ, വൈകിട്ട് 4.30 ന് തിരുവാതിര,വൈകിട്ട് 5.30 ന് ഭക്തിസംഗീതം, രാത്രി 7.30 ന് തിരുവാതിര.