ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ നിരീക്ഷകർ 15, 19, 25 തീയതികളിൽ രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശോധിക്കും. ബാങ്ക് പാസ്ബുക്ക്, സ്റ്റേറ്റ്‌മെന്റ് മറ്റ് ചെലവ് രേഖകൾ എന്നിവ സഹിതം സ്ഥാനാർത്ഥി അല്ലെങ്കിൽ ഏജന്റുമാർ പരിശോധനയ്ക്ക് എത്തണം. ജനപ്രാതിനിധ്യ നിയമം 1951- വകുപ്പ് 77 പ്രകാരം കൃത്യമായ മാതൃകയിൽ വരണാധികാരി പ്രത്യേകം നൽകിയ രജിസ്റ്ററിൽ വരവ് ചെലവ് കണക്കുകൾ എഴുതി സൂക്ഷിക്കെണ്ടതാണ്.