ആലപ്പുഴ: ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ്‌ ട്രേഡ് യൂണിയൻ ഇലക്ഷൻ കൺവെൻഷൻ ആലപ്പുഴ സെന്റ് ജോർജ്ജ് ഓഡിറ്റോറിയത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഡി. ശ്രീനിവാസൻ അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബാബു ജോർജ്ജ്, സെക്രട്ടറി എ.കെ.രാജൻ, സി.എസ്.രമേശൻ, ആർ.ചന്ദ്രൻ, അബു പോളക്കുളം, കളത്തിൽ വിജയൻ , അസ്സിസ് പായിക്കാട്, യു.അശോക് കുമാർ, ബോബൻ മാത്യു എന്നിവർ സംസാരിച്ചു.