കായംകുളം: കരീലക്കുളങ്ങര കളീക്കൽ സത്യന്റെ കൊലപാതകത്തിൽ പുനരന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു തന്നെ യഥാർത്ഥ പ്രതികൾ വേറെയാണെന്ന് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ നിരപരാധികളെ ബലിയാടാക്കുന്ന സി.പി.എമ്മിന്റെ ക്രൂരമുഖമാണ് ഇവിടെ വെളിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കളീക്കൽ സത്യന്റെ കൊലപാതകത്തിൽ സി.പി.എം നേതാക്കളടക്കമുള്ള എല്ലാ യഥാർത്ഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സത്യൻ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഇ.സമീർ ആവശ്യപ്പെട്ടു.