
അമ്പലപ്പുഴ: അമ്പലപ്പുഴ അസംബ്ലി മണ്ഡലം വനിത പാർലമെന്റ് സംഘടിപ്പിച്ചു. ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. എം.ആരിഫിന്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിച്ച വനിത പാർലമെന്റ് സിനിമാ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. പറവൂർ ജംഗ്ഷന് സമീപം എൽ.ഡി.എഫ് തിരഞ്ഞെടുപ്പു മണ്ഡലം കമ്മിറ്റി ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റിൽ കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയംഗം സിന്ധു അജി അദ്ധ്യക്ഷയായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ജി.രാജമ്മ, എച്ച് .സലാം എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറിമാരായ എ.ഓമനക്കുട്ടൻ, അജയ് സുധീന്ദ്രൻ, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ, ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിതാ സതീശൻ, ശോഭാ ബാലൻ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഗീതാ ബാബു, പ്രസിഡന്റ് ശ്രീജ രതീഷ്, പി.അഞ്ജു, നിജ അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ആർ .അജിത, എം. ഷീജ, ക്ലാരമ്മ പീറ്റർ, സൗമ്യ രാജ്, ഇ.ശ്രീദേവി എന്നിവർ സംസാരിച്ചു. മഹിള അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി സ്വാഗതം പറഞ്ഞു.