
ചേർത്തല:എഴുപുന്ന പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിൽ ഉൾപ്പെട്ട പാണ്ടോത്തു കരി പ്രദേശത്ത് 40 വർഷത്തിലേറെയായി കഴിയുന്ന 27 പട്ടികജാതി കുടുംബങ്ങൾക്ക് കൈവശമുള്ള ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ്.സി.എസ്.ടി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ സമര പരിപാടികൾക്ക് തുടക്കമായി.പാണ്ടോത്തു കരിപ്രദേശം പട്ടികജാതി കോള
നിയായി അംഗീകരിച്ച് റോഡ്,വൈദ്യുതി,കുടിവെള്ളം ഭവന പദ്ധതി,ഭൂമി സംരക്ഷണം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു. സമര പരിപാടികളുടെ ആദ്യഘട്ടമായി എഴു
പുന്ന വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി.കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വയലാർ ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സി .എസ് .ടി .എംപ്ലേയീസ് ആൻഡ് പെൻഷനേഴ്സ്വെൽ ഫെയർ ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് വി.പി.സ്വാമിനാഥൻ,എം.വി. നാരായണൻ,തിലകമ്മ പ്രേംകുമാർ,എ.കെ.സന്തോഷ്, ബാലൻ തൃത്താല എന്നിവർ സംസാരിച്ചു.