ആലപ്പുഴ: ആര്യാട് പഞ്ചായത്ത് പതിനാലാം വാർഡിലെ പുലരി റെസിഡന്റ്സ് അസോസിയേഷന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനമേൽപ്പും നടന്നു. അസോസിയേഷൻ രക്ഷാധികാരിയും ഗ്രാമപഞ്ചായത്തംഗവുമായ അഡ്വ.എം.രവീന്ദ്രദാസ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി. പ്രസിഡന്റ് വി.സി.മാത്യു, സെക്രട്ടറി ആർ.രാജേഷ്, ട്രഷറർ മഞ്ജു ബിജു, വൈസ് പ്രസിഡന്റ് യേശുദാസ്, ജോ.സെക്രട്ടറി സജീവ് കുമാർ എന്നിവരും പത്തംഗ എക്സിക്യൂട്ടിവ് അംഗങ്ങളും ചുമതലയേറ്റു.