കുട്ടനാട് :എ.സി റോഡിൽ പള്ളാതുരുത്തിപാലത്തിൽ നിന്നും യുവാവും യുവതിയും ആറ്റിൽ ചാടിയ സംഭവത്തിൽ നെടുമുടി പൊലീസിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിൽ വിഫലമായി ചെങ്ങന്നൂർ ,ആലപ്പുഴ ,തകഴി എന്നിവിടങ്ങളിൽ നിന്നായി ഏഴോളം മുങ്ങൽ വിദഗ്ദന്മാർ ഇന്നലെ രാവിലെ മുതൽ വൈകിട്ട് 5.30വരെ തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചേക്കും. ഇന്നലെ പുലർച്ചെ 3ന് ശേഷമായിരുന്നു സംഭവമെന്നാണ് പറയുന്നത്. എ.സി റോഡിലൂടെയെത്തിയ ലോറി ഡ്രൈവർമാരിൽ ആരോ ഒരാളാണ് പൊലീസിന് വിവരം നൽകിയത് .