ആലപ്പുഴ: കരീലക്കുളങ്ങരയിൽ 2001ൽ നടന്ന കളീക്കൽ സത്യന്റെ കൊലപാതകം പാർട്ടി ആലോചിച്ചുനടത്തിയതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസർ പറഞ്ഞു. അത്തരത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയല്ല സി.പി.എമ്മെന്ന് എല്ലാവർക്കുമറിയാം. ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു എന്നോ നൽകിയ കത്തിൽ ആരോപണമുന്നയിച്ചുവെന്നാണ് മാദ്ധ്യമ വാർത്ത. സി.പി.എം പ്രവർത്തകർ കുറ്റവിമുക്തമാക്കപ്പെട്ട കേസിൽ തിരഞ്ഞെടുപ്പുസമയത്ത് വസ്തുതകൾക്കു നിരക്കാത്ത പ്രചാരണം അഴിച്ചുവിടുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.