ഹരിപ്പാട്: കുമാരനാശാന്റെ 151-ാം ജന്മവാർഷികാഘോഷം 14 ന് രാവിലെ 9.30ന് പല്ലന കുമാരകോടി ആശാൻ സ്മാരകത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അദ്ധ്യക്ഷനാകും. സെക്രട്ടറി ടി.തിലകരാജൻ സ്വാഗതവും സമിതിയംഗം കുമാരകോടി ബാലൻ നന്ദിയും പറയും .