
ആലപ്പുഴ:പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്ര ഉത്സവ ദിവസം ക്ഷേത്ര പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ രണ്ട് പവന്റെ മാല തിരികെ ഏൽപ്പിച്ച ആര്യക്കര ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ മുൻ വിദ്യാർത്ഥി സനുഷ ഷാജിയെ കാവുങ്കൽ ക്ഷേത്ര ഭരണ സമിതിയും കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മയും അനുമോദിച്ചു.
ശ്രീ പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്ര ഭരണ സമിതിക്ക് വേണ്ടി പ്രസിഡന്റ് വി.സി.വിശ്വമോഹനൻ, മാനേജർ കെ പി ഉണ്ണികൃഷ്ണൻ,സെക്രട്ടറി സി.പി .ശിവപ്രസാദ് എന്നിവരും കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മയ്ക്ക് വേണ്ടി വൈസ് ചെയർമാൻ സി.ജി മധു കാവുങ്കൽ, പി.സി.പ്രതാപൻ എന്നിവരും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കൂടാതെ മാലയുടെ ഉടമസ്ഥനായ വിനോദും കുടുംബാംഗങ്ങളും ചേർന്ന് പാരിതോഷികവും ഷീൽഡും സമ്മാനിച്ചു.