ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ ഇലഞ്ഞാംകുളങ്ങര ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഗണപതിഹോമവും നാളെ നടക്കും. രാവിലെ 6ന് ഗണപതിഹോമം,7.30ന് ഭാഗവതപാരായണം,8ന് വിശേഷാൽ ഗുരുപൂജ, ശാസ്താപൂജ,10ന് അജേഷ് മറ്റത്തിൽ,സഞ്ജയ്,ആകാശ്,അനന്ദകൃഷ്ണൻ (കിഴക്കേ അറയ്ക്കൽ),മനു,സജീവ് (വെട്ടിക്കൽ)എന്നിവർ ചേർന്ന് മൈക്ക് സെറ്റ് സമർപ്പിക്കും.വൈകിട്ട് 7ന് പുത്തനമ്പലം മേൽശാന്തി പി.ഡി. പ്രകാശദേവൻ പ്രഭാഷണം നടത്തും. 7.30ന് ഭക്തിഗാനസുധ,തുടർന്ന് മധുരാന്നദാനം.