തുറവൂർ : തുറവൂർ ജംഗ്ഷനിൽ ബൈക്ക് മോഷണം പതിവാകുന്നു. 5 ദിവസത്തിനിടെ രണ്ട് ബൈക്കുകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കളമശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തുറവൂർ പുത്തൻകാവ് വടക്കേ മുറിയിൽ വിനോദിന്റെ ഹീറോ ഹോണ്ട ഗ്ലാമർ ബൈക്ക് മോഷണം പോയതാണ് അവസാന സംഭവം. വിനോദ് ബൈക്ക് തുറവൂർ മഹാക്ഷേത്രക്കുളത്തിന് തെക്കേ അരികിലുള്ള ടൈൽ വിരിച്ച റോഡിന് സമീപത്ത് പാർക്ക് ചെയ്തിട്ടാണ് ബസിന് ഡ്യൂട്ടിക്ക് പോയത്. ഇന്നലെ രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ജംഗ്ഷനിൽ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടതായി അറിയുന്നത്. ഇതിനു മുമ്പ് തുറവൂർ സ്വദേശിയുടെ മറ്റൊരു ബൈക്കും മോഷണം പോയിരുന്നു. കുത്തിയതോട് പൊലീസിൽ പരാതി നൽകി.