ചേർത്തല: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഇന്ന് സമാപിക്കും.വിഷു മഹോത്സവം നാളെ. ഇന്ന് രാവിലെ 9.30ന് സ്വർഗാരോഹണം, ഉച്ചയ്ക്ക് ഒന്നിന് നാരായണ സദ്യ,2ന് അവഭൃഥസ്നാനം.നാളെ പുലർച്ചെ 2ന് വിഷുക്കണി,തുടർന്ന് വിഷു കൈനീട്ടം,രാവിലെ 8ന് സുബ്രഹ്മണ്യ സ്വാമിക്ക് അഷ്ടാഭിഷേകം,9ന് ശിവഭഗവാന് രുദ്രാഭിഷേകം,തുടർന്ന് പഞ്ചാരിമേളം,ഉച്ചയ്ക്ക് വിഷു സദ്യ, വൈകിട്ട് 6ന് ഡാൻസ്,7ന് ദേശതാലപ്പൊലി വരവ്,രാത്രി 8ന് വലിയ ഗുരുതി. ക്ഷേത്രത്തിൽ അതിവിശിഷ്ട ചടങ്ങായ മഹാസുകൃത ഹവന യജ്ഞം മേയ് 9 മുതൽ 12 വരെ നടക്കും.