ഹരിപ്പാട്: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് മുട്ടം ശരത്ത് ഭവനത്തിൽ ചന്ദ്രൻ(68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ നങ്ങ്യാർകുളങ്ങര ടി.കെ.എം. എം കോളേജിന് കിഴക്കുഭാഗത്ത് റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു യോഗ നഗരി ഋഷികേശ് എക്സ്പ്രസ് ആണ് ഇടിച്ചത്. ഹരിപ്പാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: അമ്പിളി. മക്കൾ: ശരത്ത്, ശാരിക. മരുമകൻ: മഹേഷ്.