
ആലപ്പുഴ: തിരഞ്ഞെടുപ്പ് ദിവസം പ്രശ്നബാധിത പോളിംഗ് ബൂത്തുകൾ നിരീക്ഷിക്കാൻ മൈക്രോ ഒബ്സർവർമാരെ നിയോഗിക്കും. ജില്ലയിലെ 39 ബൂത്തുകളിലേക്കാണ് ഇവരെ നിയോഗിക്കുന്നത്.
വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുക, പോളിംഗ് ബൂത്തിലെ സംഭവങ്ങൾ പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക, പോളിംഗ് സ്റ്റേഷന്റെ പരിസരത്ത് ഏതെങ്കിലും തരത്തിൽ വോട്ടർമാരെ സ്വാധീനിക്കലോ ഭീഷണിപ്പെടുത്തലോ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ മൈക്രോ ഒബ്സർവർ പരിശോധിച്ച് ഉറപ്പ് വരുത്തും.