ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3546-ാം നമ്പർ നേതാജി പടിഞ്ഞാറ് ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നാളെ നടക്കും. രാവിലെ 9.30ന് വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധാനന്ദ പ്രതിഷ്ഠ കർമ്മം നിർവഹിക്കും. തുടർന്ന് നടക്കുന്ന ചടങ്ങുകൾക്ക് ടി.കെ.അജി തന്ത്രി കാർമ്മികനാകും. 10ന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.ആർ.സത്യപാലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് വിശിഷ്ട വ്യക്തികളെ ആദരിക്കും. ആശാപ്രദീപ് ഗുരുപ്രഭാഷണം നടത്തും. എം.രാജേഷ്, പി.കെ.ശശി, എം.അജീന്ദ്രകുമാർ, കെ.ആർ.മധു തുടങ്ങിയവർ സംസാരിക്കും. തുടർന്ന് തിരുവാതിര, പ്രസാദമൂട്ട് എന്നിവ നടക്കും. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള വിഗ്രഹഘോഷയാത്ര ഇന്ന് വൈകിട്ട് നാലിന് മണ്ണഞ്ചേരി പടിഞ്ഞാറ് 352-ാം നമ്പർ ശാഖയിൽ നിന്ന് ആരംഭിച്ച് വിവിധ പ്രദേശങ്ങൾ സഞ്ചരിച്ച് ശാഖാങ്കണത്തിൽ എത്തിച്ചേരും.