
മാന്നാർ: . മാന്നാർ അലിൻഡ് സ്വിച്ച്ഗിയർ എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന് സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡന്റ് മാന്നാർ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്, രാധേഷ് കണ്ണന്നൂർ, അഡ്വ.നാഗേഷ്‌കുമാർ, സണ്ണികോവിലകം, തോമസ്ചാക്കോ, സിരിസത്യദേവ്, ഹരി പാണ്ടനാട്, സുജിത് ശ്രീരംഗം, അഡ്വ.കെ വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.ചന്ദ്രകുമാർ സ്വാഗതവും എസ്. ബിജുദാസ് നന്ദിയും പറഞ്ഞു.