കായംകുളം: കരീലക്കുളങ്ങരയിൽ സി.പി.എം പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയ കോൺഗ്രസ് നേതാവ് സത്യൻ, അവസാന നാളുകളിൽ ആർ.എസ്.എസ് വിട്ടതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് ഭാര്യ ശകുന്തള. ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലടിക്കുമ്പോൾ ആർ.എസ്.എസിലുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അപകടം പറ്റിയാൽ തന്നെ നോക്കാൻ ആളുണ്ടാവുമായിരുന്നുവെന്നും സത്യൻ പറഞ്ഞിരുന്നതായി ശകുന്തള വെളിപ്പെടുത്തി. സത്യന്റെ മരണമൊഴിയിലുണ്ടായിരുന്ന
മുഴുവൻ പേരേയും പ്രതിചേർത്തില്ലന്നും അക്രമി സംഘത്തിൽ 13 പേർ ഉണ്ടായിരുന്നതായും ശകുന്തള പറയുന്നു. പാർട്ടി നൽകിയ ലിസ്റ്റ് അനുസരിച്ചാണ് പൊലീസ് കേസെടുത്തത് എന്നതാണ് ഇത് നൽകുന്ന സൂചന.
ആർ.എസ്.എസ് പ്രവർത്തകനായ സത്യൻ അവിടെ നിന്ന് തെറ്റിപ്പിരിഞ്ഞാണ് കോൺഗ്രസിലെത്തിയത്. ഇതോടെ സി.പി.എംന്റെ കുത്തകയായിരുന്ന കരീലക്കുളങ്ങരയിൽ കോൺഗ്രസ് ശക്തമായി. ഇതാണ് കൊലപാതകത്തിന് കാരണമായത്.