ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 5443-ാം നമ്പർ മണ്ണഞ്ചേരി ശാഖയിലെ വലിയവീട് ശ്രീസ്വയംവര പാർവ്വതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും സമർപ്പണവും നാളെ നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 8.40ന് ശ്രീസ്വയംവര പാർവ്വതി ദേവീയുടെയും ഉപദേവതകളുടെയും പുനപ്രതിഷ്ഠ നടക്കും. 11ന് ക്ഷേത്രസമർപ്പണ ദീപപ്രകാശനം കെ.എസ്.സഹിത നിർവഹിക്കും. 11.30ന് ക്ഷേത്രസമർപ്പണ സമ്മേളനം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്മരണികുടെ ആദ്യകോപ്പി ഡോ.കെ.പ്രകാശന് കൈമാറി പ്രകാശനം ചെയ്യും.യൂണിയൻ കൗൺസിലർ എം.രാജേഷ് ആദരിക്കൽ നിർവഹിക്കും.വൈകിട്ട് 6ന് പൂമൂടൽ, 7.30ന് വയലിൻ അരങ്ങേറ്റം . ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 9ന് ഷഷ്ഠിപൂജ, ഉച്ചക്ക് ഒന്നിന് അന്നദാനം,6.30ന് താഴികക്കുട പ്രതിഷ്ഠ നടക്കും. 18ന് സഹസ്രകലശാഭിഷേകവും കൊടിയേറ്റ് മഹോത്സവും നടക്കും. 23 ന് ആദിത്യപൂജയും പട്ടുംതാലിയും ചാർത്തൽ, 24 ന് പള്ളിവേട്ട സർപ്പാടിയന്തരം, 24ന് പകൽപ്പൂരം, നാട് പാട്ട്.25 ന് പത്താമുദയ മഹോത്സവം, ആറാട്ട്.