പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് കണ്ടേക്കടവ് ക്ഷേത്രപരിസരത്തുള്ള കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു. സഞ്ചാരയോഗ്യമായ റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും അധികൃതർ അവഗണന തുടരുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്ക്കരണം. പോളിംഗ് ദിവസം രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ക്ഷേത്രമൈതാനിയിൽ ഒത്തുചേർന്ന് പ്രതിഷേധിക്കും.