ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് വലിയ പറമ്പ് വീട്ടിൽ ഷിയാസിനെ ( ഡപ്പി, 26) എറണാകുളം റേഞ്ച് ഡി.ഐ.ജി യുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി. പുന്നപ്ര , ആലപ്പുഴ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിൽ നരഹത്യാ ശ്രമം, അക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 6 മാസത്തേക്ക് ജില്ലാ പൊലീസ് മേധവിയുടെ അധികാരപ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനാണ് നിരോധനം.